വിഴിഞ്ഞം: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരക്കടലിൽ കൃത്രിമപ്പാര് സ്ഥാപിച്ച പ്രദേശങ്ങളിൽ നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് മുഖാന്തരം ഇന്ന് മത്സ്യവിത്ത് നിക്ഷേപിക്കും. ഇന്ന് രാവിലെ 11ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.കോസ്റ്റ് ഗാർഡിന്റെ അനഘ് എന്ന ചെറുകപ്പലിൽ കേന്ദ്ര മന്ത്രിമാരുൾപ്പെട്ട സംഘം കടലിലെത്തിയാണ് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്.കെ.എസ്.ശ്രീനിവാസ് ഐ.എ.എസ്,ഡോ.ശശിതരൂർ എം.പി,മേയർ ആര്യാരാജേന്ദ്രൻ,​എസ്.നിസാമുദ്ദീൻ,ഡോ.നിക്കോളാസ്.ടി,മുഹമ്മദ് ഷാഫി,സുധീർ.യു,ആംബ്രോസ്,അഡ്വ.ജി.ജെ.രാജ്മോഹൻ,നെൽസൺ,എൻ.എ.റസാഖ്,അബ്ദുൾ നാസർ.ബി ഐ.എ.എസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.