വെള്ളനാട്:ജനതാദൾ(എസ്)ന്റെ പോഷക സംഘടനയായ കിസാൻ ജനതയും ദൾ സെന്ററും സംയുക്തമായി നടത്തിയ പ്രവർത്തകയോഗം കിസാൻ ജനതാ ജില്ലാ പ്രസിഡന്റ് പള്ളിച്ചൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.ഡി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ(എസ്) അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് കുരുവിയോട് സുരേഷ് മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം സെക്രട്ടറി സി.ജെ.ബിനു,മണ്ഡലംഎൽ.ഡി.എഫ് കൺവീനർ വെള്ളനാട് രവികുമാർ,പഞ്ചായത്തംഗങ്ങളായ സുനിതാ സുരേഷ്,ജെ.എസ്.ലൗലി,മണ്ഡലം ട്രഷറർ കുറ്റിച്ചൽ സോളമൻ, വിതുര ജോയി തുടങ്ങിയവർ സംസാരിച്ചു.