
വിഴിഞ്ഞം: അർദ്ധ സെഞ്ച്വറി തികച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.തുറമുഖത്ത് എത്തിയ കപ്പലുകളുടെ എണ്ണം ഇന്നലെ50 ആയി.ഇന്നലെ വരെ ഇവിടെ എത്തിയ കപ്പലുകളിൽ നിന്നായി 4 മാസം കൊണ്ട് ഒരു ലക്ഷത്തിലധികം കണ്ടെയ്നർ നീക്കം നടന്നു. ഈ മാസം അവസാനത്തോടെ ഒന്നര ലക്ഷം കടക്കും. ഈ മാസം വിഴിഞ്ഞത്തേക്ക് വരുന്നത് 25 കപ്പലുകളാണ്. 4മാസം കൊണ്ട് ജി.എസ്.ടിയായി സർക്കാരിന് 7.4 കോടി രൂപയിലധികം വരുമാനം ലഭിച്ചു. എം.എസ്.സി പട്നാരി-3 എന്ന കപ്പൽ തുറമുഖ ബെർത്തിലടുത്തതോടെയാണ് അർദ്ധ സെഞ്ച്വറി തികച്ചത് ഇതിന് പിന്നാലെ എം.എസ്. സി സരിസ്ക കൂടെ ഇന്നലെ സന്ധ്യയോടെ ബെർത്തിലെത്തി.ഇതോടെ ഒരേ സമയം രണ്ട് കപ്പലുകളിലേക്ക് ചരക്ക് നീക്കം നടക്കുകയാണ്.