
പാറശാല: കളിയിക്കാവിള പി.പി.എം ജംഗ്‌ഷന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആളപായമില്ലെങ്കിലും തകർന്ന ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണത് ദീർഘനേരം വൈദ്യുതി തകരാറുണ്ടാവാനും ഗതാഗതം തടസപ്പെടാനും കാരണമായി. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും നാഗർകോവിലിലേക്ക് മടങ്ങിയ യാത്രക്കാരുടെ വാഹനമാണ് കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് അപകടത്തിൽപ്പെട്ടത്. കെ.എസ്.ഇ.ബി ജീവനക്കാരെത്തി പുതിയ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചതിനെ തുടർന്നാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.