jmk

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒൾ കേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ(സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്.മൂന്നാം ദിവസ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.എ.കെ.എ.സി.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹരിദാസ്,പ്രസിഡന്റ് ആൻസി അനൂപ്,ട്രഷറർ പി.എം.ശശികുമാർ,യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.മുരളി,കേരള അക്വ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ദിവ്യ,സംസ്ഥാന മത്സ്യകർഷക അവാർഡ് ജേതാവ് എസ്.സൈനബ,കെ.എ.എഫ്.എഫ് (മത്സ്യകർഷകസംഘടനാ) നേതാക്കളായ കെ.എസ്.സനൂപ്,എ.മുഹമദ് അബ്ബാസ്,എസ്.അബ്ബാസ്,കുന്നത്ത് വിനോദ്,കെ.വിജയകുമാർ,എസ്.അക്ബർ,എ.കെ.എ സി.പി.യു ജില്ലാ സെക്രട്ടറി ടി.സരിത എന്നിവർ സംസാരിച്ചു.