ശ്രീകാര്യം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പിഎച്ച്.ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത സോഷ്യൽ സയൻസ് വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് (ഇക്കണോമിക്സ്/കൊമേഴ്സ്). എട്ട് സീറ്റിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് ഉണ്ടായിരിക്കും.ആപ്ലിക്കേഷൻ ഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ www.gift.res.in ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 29. ഫോൺ: 9809441328, 9940077505.