vallath

തിരുവനന്തപുരം: യു.ജി.സി നെറ്റ് പരീക്ഷയിൽ ഇംഗ്ളീഷിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വല്ലത്ത് എഡ്യൂക്കേഷൻ അനുമോദിച്ചു. 700ലധികം കുട്ടികളെയാണ് ഇംഗ്ളീഷിൽ യോഗ്യത നേടാൻ വല്ലത്ത് സജ്ജമാക്കിയത്.കേരള സർവകലാശാല മുൻ പ്രോ വി.സി ഡോ.പി.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. വല്ലത്ത് എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.കല്യാണി വല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ആർ.ബാലകൃഷ്ണൻ നായർ,ഡോ.ലാൽ സി.എ,ദൃശ്യ ഓഫ്സെറ്റ് പ്രസ് ഉടമ,ദിനേശ് ഗോപാലപിള്ള, വല്ലത്ത് അദ്ധ്യാപകരായ ഡോ.സുദീപ്.എൻ,നിർമ്മല മംഗലത്ത്,ഡോ.സേതുലക്ഷ്മി.എ,ഡോ.രൂഷതി ദാസ് ഗുപ്ത, ജോബിൻ ഡേവിഡ്,ഗ്രീഷ്മ രവീന്ദ്രൻ,മനു ബാലചന്ദ്രൻ,അപർണ നന്ദൻ എന്നിവരെ ആദരിച്ചു.