
തിരുവനന്തപുരം: ജയൻ കലാസാംസ്കാരിക വേദിയുടെ എവർഷൈൻ ഹീറോ ജയൻ പുരസ്കാരം നടൻ രവികുമാറിന് നൽകുമെന്ന് സാംസ്കാരികവേദി സെക്രട്ടറി ഷാജൻ ഷാജുവും പ്രസിഡന്റ് കെ.ജയരാജും അറിയിച്ചു.25,000 രൂപയും പ്രശസ്തപത്രവും അടങ്ങുന്ന പുരസ്കാരം 16ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.ജയരാജ് നൽകും.രക്ഷാധികാരി വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.