തിരുവനന്തപുരം ദേശീയ പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അങ്ങാടിക്കുരുവിക്കായി ഫോട്ടോ ക്ലിക്ക് സംഘടിപ്പിച്ചു. പാളയം കണ്ണിമേരാ മാർക്കറ്റിൽ സോഷ്യൽ ഫോറസ്റ്ററി വിഭാഗവും റെറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതി ഫോട്ടോഗ്രാഫർമാരും എഴുത്തുകാരും കലാകാരന്മാരും ഫോട്ടോ ക്ലിക്കിൽ അണിചേർന്നു.ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,പ്ലാനിംഗ് ബോർഡ് അംഗം രവിരാമൻ, വനംവകുപ്പ് ചീഫ് വൈൽസ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ,സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റർ സഞ്ജയൻകുമാർ, ജി.ശങ്കർ, ബാലൻ മാധവൻ,കലിഗ്രാഫർ ഭട്ടതിരി, പാളയം രാജൻ,എബ്രഹാം മാത്യു,വി.ഹരിലാൽ, കെ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.സി.റഹിം എഴുതിയ സാലിം അലിയുടെ ജീവചരിത്രം ഉൾപ്പടെ ആറു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.