
വിഴിഞ്ഞം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കോല കാഞ്ഞിരം വിളാകം വീട്ടിൽ പരേതനായ മോസസിന്റെയും റോസിയുടെയും മകൻ പ്രിയൻ(20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ മുക്കോല -മുല്ലൂർ റോഡിലായിരുന്നു അപകടം. പുല്ലുവിളയിലുളള സുഹൃത്തിന്റെ വീട്ടിൽപോയി മുക്കോലയിലുളള വീട്ടിലേക്ക് തിരികെ വരുമ്പോൾ വിഴിഞ്ഞം ഭാഗത്ത് നിന്ന് ചൊവ്വരയിലേക്ക് പോയ ഓട്ടോറിക്ഷയിൽ ഇടിച്ചായിരുന്നു അപകടം.
.സഹോദരങ്ങൾ; പ്രിൻസൻ,പ്രിൻസി.