തിരുവനന്തപുരം: വനംവകുപ്പിന് കീഴിലുള്ള പി.ടി.പി നഗറിലെ ടിമ്പർ സെയിൽസ് ഓഫീസിൽ ജീവനക്കാർ തമ്മിലടി. എൻ.ജി.ഒ യൂണിയനിൽ അംഗമായ ഹെഡ് ക്ലാർക്ക് എൻ.ജി.ഒ അസോസിയേഷൻ അംഗമായ ക്ലാർക്കിനെ മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ ക്ലാർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
എൻ.ജി.ഒ അസോസിയേഷൻകാരനെ അപമാനിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് മറ്റു ജീവനക്കാർ പറയുന്നു. തുടർന്ന് ക്ലാർക്കിനെ ഹെഡ് ക്ലാർക്ക് ചവിട്ടിവീഴ്ത്തുകയായിരുന്നു.
നിരവധി വിജിലൻസ് കേസുകളിൽ പ്രതിയായ ഹെഡ് ക്ലാർക്ക് ഇതിനുമുൻപും പലരെയും ആക്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോപണവിധേയരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.