prasanth

തിരുവനന്തപുരം: സസ്‌പെൻഷൻ നടപടിയെ പരിഹസിച്ച് എൻ. പ്രശാന്ത്. വാറോല കൈപ്പറ്റിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കൽ നടക്കില്ലെന്നും എൻ. പ്രശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. സ്‌കൂളിലോ കോളജിലോ പോലും സസ്‌പെൻഷൻ കിട്ടിയിട്ടില്ല. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങൾക്ക് ബാധകമായിട്ടുള്ളത്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നത് ഭരണഘടന നൽകുന്ന അവകാശമാണ്. അഡി. ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ നടത്തിയ 'ചിത്തരോഗി' പരാമർശം ഭാഷാപരമായ പ്രയോഗം മാത്രമാണ്. മലയാളത്തിൽ ഇത്തരത്തിൽ നിരവധി പഴഞ്ചൊല്ലുകളും പ്രയോഗങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.