k

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 88-ാം വാർഷികദിനം കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനം മിഷൻ പ്രസിഡന്റ് കെ.രാമൻ പിള്ള ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ പി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു മിഷൻ ജനറൽ സെക്രട്ടറി ആറന്മുള ശശി മുഖ്യപ്രഭാഷണം നടത്തി. പാണ്ടനാട് രാധാകൃഷ്ണൻ, തിരുമല സത്യദാസ്, ഊരൂട്ടമ്പലം ദിവാകരൻ, ചന്ദ്രബാബു, കവിയൂർ സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.