നെയ്യാറ്റിൻകര : കുടുംബന്നൂർ എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിൻ സെക്രട്ടറി പി.എം.പ്രകാശ് കുമാർ,യൂണിയൻ വനിതാ സമാജം പ്രസിഡന്റ് പ്രേമടീച്ചർ,മേഖലാ കൺവീനർ പുതിച്ചൽ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.സെക്രട്ടറി ശിഖിവാഹനൻ.പി.ജി,വൈസ് പ്രസിഡന്റ് കൃഷ്ണദാസ്,ജോയിന്റ് സെക്രട്ടറി ബാലൻനായർ,ട്രഷറർ സതീഷ് കുമാർ,വനിതാ സമാജം പ്രസിഡന്റ് മീനാംബിക,സെക്രട്ടറി ബിന്ദുപ്രഭ എന്നിവർ നേതൃത്വം നൽകി.