കാരേറ്റ്: ചുടുകട്ട വ്യവസായത്തിന്റെ പ്രധാന അസംസ്കൃത വസ്തുവായ കളിമണ്ണ് കിട്ടാതായതോടെ പട്ടിണിയിലേക്ക് കൂപ്പുകുത്തി ഇഷ്ടിക നിർമ്മാണത്തൊഴിലാളികൾ. തൊഴിൽക്ഷാമം പിടികൂടിയതോടെ പലരും ഈ മേഖല ഉപേക്ഷിച്ച മട്ടാണ്.
ഇഷ്ടിക നിർമ്മാണത്തിന് ആവശ്യമായ വലിയ ചൂളകൾ നിർമ്മിക്കുന്നതിന് വൻതോതിൽ വിറക് ആവശ്യമാണ്. എന്നാൽ നിലവിൽ വിറക് കിട്ടാനില്ല. ചെളിയും മണ്ണും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികകൾ തീയിൽ ചുട്ടെടുക്കുന്ന നിരവധി ചൂളകൾ സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങൾക്ക് മുമ്പേ പൂട്ടി. അവശേഷിക്കുന്നവ ഏത് നിമിഷവും പൂട്ടാവുന്ന അവസ്ഥയിലാണ്.
കളിമണ്ണ് പ്രതിസന്ധി: ആവശ്യമായ കളിമണ്ണ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. ഇതിന് പുറമെ കളിമൺ ഖനനത്തിന് സർക്കാർ നിയന്ത്രണം ശക്തമാക്കിയതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഇതോടെ പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം കൂടിയായ ഈ മേഖല പ്രതിസന്ധിയിലായി.
ചൂളകളുള്ളത്: നെയ്യാറ്റിൻകര, കാരേറ്റ്, കൊടുവഴന്നൂർ, പേടികുളം, പുല്ലയിൽ, ഇളമ്പ, വലിയ കട്ടയ്ക്കാൽ, കൊല്ലമ്പുഴ
പ്രതിസന്ധികൾക്ക് കാരണം:
അമിതമായ തൊഴിൽക്കൂലിയും കളിമണ്ണ് കിട്ടാത്തതും പ്രതിസന്ധിക്ക് കാരണമായി. ഒപ്പം ഹോളോബ്രിക്സിന്റെ വരവോടെ ആരും ചുടുകട്ടകൾ തിരക്കി പോകാതെയായി. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും മെഷീനിൽ നിർമ്മിച്ച ചുടുകട്ടകൾ വരുന്നതോടെ ഇവിടുത്തെ കട്ടകൾക്ക് ഡിമാൻഡില്ലാതെയുമായി.
*** ഒരു ചൂളയിൽ പണിയെടുക്കുന്നത് 25 പേർ
*ഒരു ദിവസം നിർമ്മിക്കുന്നത് 3500 കട്ട
* ഒരു ചുടുകട്ടയുടെ വില 10 -12 രൂപ