
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം അയിരൂപ്പാറ ശാഖാ രക്ഷാധികാരിയും മുൻ പ്രസിഡന്റും അയിരൂപ്പാറ ശ്രീകൃഷ്ണ മഠം മുൻ പ്രസിഡന്റുമായ പോത്തൻകോട് അയിരൂപ്പാറ വിദ്യാവിഹാറിൽ റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബി.എൻ. വിദ്യാധരൻ (80) നിര്യാതനായി. ഭാര്യ: ലതികദേവി(ബി.എസ്.എൻ.എൽ റിട്ട. സീനിയർ അക്കൗണ്ടന്റ്). മക്കൾ: ബിന്ദു സുനിൽ (ലണ്ടൻ), ഡോ.ഇന്ദു പ്രദീപ് (പ്രൊഫ. എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്, പുത്തൂർ). മരുമക്കൾ: സുനിൽ സുധാകരൻ (ലണ്ടൻ), ഡോ.പ്രദീപ്. കെ.വി (വൈസ് പ്രിൻസിപ്പൽ, ആയുർവേദ മെഡിക്കൽ കോളേജ്, പുത്തൂർ).സംസ്കാരം: നാളെ രാവിലെ 9ന് വിദ്യാവിഹാറിൽ.