1

വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലിൽ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ് പദ്ധതി വിഴിഞ്ഞം കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

20,000 ത്തോളം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.മത്സ്യബന്ധനത്തിനിടെ കാണാതാകുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭ്യമാക്കൽ,ഭവന നിർമ്മാണം എന്നിവയ്ക്ക് കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സ്മിത.ആർ.നായർ,​നിസാമുദ്ദീൻ,ഡോ.ടി.നിക്കോളാസ്,മുഹമ്മദ് ഷാഫി,യു.സുധീർ,ആംബ്രോസ്,അഡ്വ.ജി.ജെ.രാജ്മോഹൻ,ബി.അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.