
തിരുവനന്തപുരം: നോർക്കയുടെ കീഴിലുള്ള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടാൻ പുതിയ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാ ലക്ഷ്മി അറിയിച്ചു. 18008908281 എന്ന നമ്പർ 24മണിക്കൂറും പ്രവർത്തിക്കും. ഇതിന് പുറമെ വിവരങ്ങൾ ലഭിക്കുന്നതിനുള്ള മറ്റ് നമ്പരുകൾ(രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)ഇവയാണ്:തിരുവനന്തപുരം കോൾ സെന്റർ നമ്പർ: 04712465500. പൊതുവായ അന്വേഷണങ്ങൾക്ക്:7736850515. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 8078550515. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 04712785500. എറണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി,തൃശൂർ ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 04842331066. കോഴിക്കോട്,കണ്ണൂർ,പാലക്കാട്,വയനാട്, കാസർഗോഡ് ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 04952304604. മലപ്പുറം ജില്ലയിലെ അന്വേഷണങ്ങൾക്ക്: 04832734604.