തിരുവനന്തപുരം : ശ്രീ സത്യസായിബാബയുടെ 99ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും.19ന് രാവിലെ 10 മുതൽ നടക്കുന്ന പെൻസിൽ ഡ്രായിംഗ്,വാട്ടർ കളർ,ഓയിൽ പെയിന്റ് മത്സരങ്ങളിൽ എൽ.പി,യു.പി,ഹൈസ്‌കൂൾ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഹരിത ഗ്രാമമാണ് വിഷയം.താത്പര്യമുള്ളവർ സ്കൂൾ ഐ.ഡി കാർഡുമായി 19ന് രാവിലെ 10ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446331874.