
തിരുവനന്തപുരം: ജനങ്ങളോടുള്ള അർപ്പണബോധത്തിനും നിസ്വാർത്ഥ സേവനത്തിനും കരസേനയിലെ സൈനികരെ ആദരിക്കുന്നതിന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മികച്ച സേവനം നടത്തിയ രണ്ടാം ബറ്റാലിയൻ മദ്രാസ് റെജിമെന്റിന് ഗവർണർ പ്രശസ്തിപത്രം നൽകി. കമാൻഡിംഗ് ഓഫീസർ കേണൽ അവിനാഷ് കുമാർ സിംഗ്,സുബേദാർ മേജർ സെൽവൻ എന്നിവർ പ്രശസ്തിപത്രം ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 16 ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലീൽ എം.പി,സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ,സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.