nellu
nellu

തിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ ബാദ്ധ്യത തീർക്കാൻ സിവിൽ സപ്ളൈസ് കോർപറേഷന് 175കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അന്തിമ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതുമായി ബന്ധപ്പെട്ട് 2018 മുതലുള്ള കേന്ദ്രസബ്സിഡി തുകയായ 900കോടിയോളം കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതുമൂലം മില്ലുടമകൾക്കും കർഷകർക്ക് നെല്ല് സംഭരണവിലയായി ബാങ്കുകൾ മുഖേന അനുവദിച്ച പി.ആർ.എസ്.വായ്പയും തിരിച്ചടക്കുന്നതിന് തടസ്സം നേരിട്ടു. ഈ സാഹചര്യത്തിലാണ് 175കോടി സംസ്ഥാനസർക്കാർ അടിയന്തിരമായി അനുവദിച്ചത്. നെല്ല് സംഭരണത്തിന്റെ വില ഉടനടി കർഷകർക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാനത്ത് പാഡി റസിപ്റ്റ് ഷീറ്റ് വായ്പയായി ബാങ്കുകൾ മുഖേന പണം വിതരണം ചെയ്തത്.കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1.98ലക്ഷം കർഷകരിൽ നിന്നായി 5.59ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.ഇതിന്റെ വിലയായി 1584.11കോടിയാണ് കർഷകർക്ക് വിതരണം ചെയ്തത്.