
വിഴിഞ്ഞം: ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ നെല്ലിമൂട് സ്റ്റെല്ലാ മേരീസ് എൽ.പി സ്‌കൂളും യു.പി വിഭാഗത്തിൽ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഗേൾസ് ഹൈസ്‌കൂളും എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗങ്ങളിൽ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്‌കൂളിനും കിരീടം. സംസ്‌കൃതം യു.പി വിഭാഗത്തിൽ പള്ളിച്ചൽ എസ്.ആർ.എസ് യുപി സ്‌കൂളും എച്ച്.എസ് വിഭാഗത്തിൽ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്‌കൂളും ഏറ്റവും കൂടുതൽ പോയിന്റ് നേടി. അറബിക് എൽ.പി വിഭാഗത്തിൽ മുട്ടയ്ക്കാട് എൽ.എം.എസ്.എൽ.പി സ്‌കൂളും യു.പി വിഭാഗത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും എച്ച്. എസ്.വിഭാഗത്തിൽ ബാലരാമപുരം ഗവ.ഹയർസെക്കൻഡറി സ്‌കൂളും ഒന്നാമതെത്തി.സമാപന സമ്മേളനം കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.മൻമോഹൻ അദ്ധ്യക്ഷനായി.വിനോദ് ശാന്തിപുരം സമ്മാനദാനം നിർവഹിച്ചു. എ.ഇ.ഒ കവിതാ ജോൺ,വാർഡ് അംഗങ്ങളായ ജി.ഗീത,കെ.എസ് ശ്രീലതാദേവി,പി.ടി.എ പ്രസിഡന്റ് കെ.എസ്.സജി,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഇൻ ചാർജ് വി.സുനിൽകുമാർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എസ്.ആർ ഷിജി, എം.പി.ടി.എ പ്രസിഡന്റ് ബി.ആർ ഷീജ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എസ് സന്ധ്യ എന്നിവർ പങ്കെടുത്തു.