
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ വെടിവെച്ചാൻകോവിൽ കസ്തൂർബാറോഡിന്റെയും വെമ്പന്നൂർ പാലത്തിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിഷേധ യോഗത്തിൽ പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മുത്തുകൃഷ്ണൻ, മനീഷ് രാജ്, മെമ്പർ പള്ളിച്ചൽ സതീഷ്, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം വെടിവെച്ചാൻകോവിൽ വിജയൻ, താന്നിവിള സുരേഷ്, വെമ്പന്നൂർ അജി, മുൻ പഞ്ചായത്ത് മെമ്പർ ബിന്ദു സുരേഷ്, വാർഡ് പ്രസിഡന്റ് കല്യാണി മോഹനൻ, ജെ.എസ്.എസ് കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് ജെ.ചന്ദ്രമോഹൻ,ശാന്തി നികേതൻ ഡയറക്ടർ റജി വാമദേവൻ, ഐ.എൻ.റ്റി.യു.സി കൺവീനർ വെടിവെച്ചാൻകോവിൽ അശോകൻ, മണ്ഡലം സെക്രട്ടറിമാരായ കുറണ്ടിവിള കൃഷ്ണൻകുട്ടി, ഗോപകുമാരനാശാരി, ബി.വി സുരേഷ്, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ, ഐ.എൻ.ടി.യു.സി പ്രവർത്തകർ, പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു.