irayimman

തിരുവനന്തപുരം: ആട്ടക്കഥ രചയിതാവും സംഗീതകലകളിൽ അഗ്രഗണ്യനുമായിരുന്ന മഹാകവി ഇരയിമ്മൻ തമ്പിയുടെ 242-ാം ജന്മവാർഷികം ഇരയിമ്മൻതമ്പി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരമന ആണ്ടിയറകത്ത് പുതുമന അമ്മ വീട്ടിൽ ആചരിച്ചു. കുടുംബാംഗങ്ങളായ ശ്രീകലദേവി പിള്ള തങ്കച്ചി, എൻ.മുരളീധരൻ തമ്പി,ശശികല പിള്ള തങ്കച്ചി,പാർവ്വതി.എസ്.തങ്കച്ചി, ജയശ്രീ ജയകുമാർ എന്നിവർ ഇരയിമ്മൻതമ്പിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഡോ.ദേവിക.എസ്.തങ്കച്ചി ഇരയിമ്മൻതമ്പി കൃതികൾ ആലപിച്ചു.