
ഉദിയൻകുളങ്ങര: നാടാർ സമുദായത്തിന് പ്ലസ് ടു, ഡിഗ്രി,യു.ജി,പി.ജി,പിഎച്ച്.ഡി,മെഡിക്കൽ ആൻഡ് എൻജിനീയറിംഗ് കോഴ്സുകളിലേക്ക് 7 ശതമാനം വിദ്യാഭ്യാസ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാടാർ സംയുക്ത സമിതി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. എൻ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.എസ്
സംസ്ഥാന പ്രസിഡന്റും നാടാർ സംയുക്ത സമിതി അദ്ധ്യക്ഷനുമായ ജെ.ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്എഫ് ജില്ലാ പ്രസിഡന്റ് നിഷാന്ത്.ജി.രാജ് അദ്ധ്യക്ഷത വഹിച്ചു.
വി.എസ്.ഡി.പി വർക്കിംഗ് പ്രസിഡന്റ് അഡ്വ.സുദേവൻ, പാറശാല സനൽ രാജ് കുമാർ, രജിസ്ട്രാർ സൂരജ്.കെ.പി, കൊടുക്കറ പുഷ്പജയൻ, ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻ കുട്ടി, ഷിബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.