
തിരുവനന്തപുരം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി തൊഴിൽവകുപ്പ് ജീവനക്കാർക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ കവിതാലാപനത്തിൽ വി.സരിത (കോഴിക്കോട്),കെ.പി.സിന്ധു (കോഴിക്കോട്),ഷിമി.ജി.നായർ (തിരുവനന്തപുരം) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സാഹിത്യകൃതികളെ അടിസ്ഥാനമാക്കിയുള്ള ഏകാംഗ വീഡിയോ മത്സരത്തിൽ കെ.ആർ.സുനിമോൾ (പത്തനംതിട്ട) ഒന്നാം സ്ഥാനം നേടി. തൊഴിൽ ഭവനിൽ നടത്തിയ മലയാള ഭാഷ പ്രശ്‌നോത്തരി,കഥാരചന,കവിതാ രചന,മൂകാഭിനയം,ഒരു മിനിറ്റ് മലയാളം തുടങ്ങിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നീലാംബരി ടീം എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. ജിഷ്ണു മോന്‍ സാഹിത്യപ്രതിഭ പുരസ്‌കാരം നൽകി. സമാപന സമ്മേളനത്തിൽ ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ,എഴുത്തുകാരായ ജെ.ആർ.അനി,രജി
ജ്യോതിബാബു തുടങ്ങിയവർ പങ്കെടുത്തു.