
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ (വി.ടി.സി) 2024-26 അദ്ധ്യയന വർഷത്തേക്ക് രണ്ടുവർഷം ദൈർഘ്യമുള്ള പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്,ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 30നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസസൗകര്യം സൗജന്യം. അപേക്ഷാഫോം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കി അപേക്ഷകൾ ബയോഡാറ്റ,ഫോൺ നമ്പർ ഉൾപ്പെടെ നവംബർ 30ന് മുമ്പ് സൂപ്പർവൈസർ,ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രം,പൂജപ്പുര,തിരുവനന്തപുരം -695 012 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618,0471-2343241.