തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംസിംഗേർസ് ഗായകർ സംഗീത സംവിധായകൻ

വി.ദക്ഷിണാമൂർത്തിക്ക് സംഗീതാർച്ചന നടത്തും.ശനിയാഴ്ച വൈകിട്ട് 5.30ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ദേവവാഹിനി എന്ന പേരിലുള്ള സംഗീതസന്ധ്യ തിരുവനന്തപുരം ഡിസ്ട്രിക്ട് ഡെഫ് സൊസൈറ്റി ചെയർമാൻ കുര്യാത്തി ഷാജി ഉദ്ഘാടനം ചെയ്യും.നടൻ വഞ്ചിയൂർ പ്രവീൺകുമാർ,തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ,ഡോ.വാഴമുട്ടം ചന്ദ്രബാബു,ഷംസുന്നീസ,റഹിം പനവൂർ,ഗോപൻ ശാസ്തമംഗലം,എം.എച്ച്.സുലൈമാൻ എന്നിവർ പങ്കെടുക്കും.പ്രേംനസീറിന് വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകി ഹിറ്റാക്കിയ ഗാനങ്ങൾ തേക്കടി രാജൻ,രാധിക നായർ,അലോഷ്യസ് പെരേര,ഷിജുകുമാർ,അജിത് കുമാർ,നിസാർ പരുത്തിപ്പാറ,വിഴിഞ്ഞം ലത്തീഫ്,ശൈലജാ ചന്ദ്രൻ തുടങ്ങിയവർ ആലപിക്കും.