vld-1

വെള്ളറട: റേവൺ ഇന്റർനാഷണൽ അക്കാഡമി ട്രസ്റ്റിന്റെ നേതൃത്വത്തിൽ വെള്ളറട മുള്ളിലവുവിളയിൽ ആരംഭിക്കുന്ന റേവൺ ഇന്റർനാഷണൽ സ്കൂളിന്റെ ശിലാസ്ഥാപനം ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്.സുദർശനൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ജി.രഘുവരൻനായർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമജില്ല സംഘ് ചാലക് കെ.അരവിന്ദാക്ഷൻ ട്രസ്റ്റ് ബോണ്ട് വിതരണം ചെയ്തു. ബി.ജെ.പി ദക്ഷിണ മേഖല ഖജാൻജി എൻ.പി.ഹരി, വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി കെ.അനിൽ, വി.കേശവൻകുട്ടി, വാർഡ് മെമ്പർ ശാന്തകുമാരി, ട്രസ്റ്റ് സെക്രട്ടറി എസ്.സജീവ്,കെ.എസ്.സുനിൽ, തുടങ്ങിയവർ സംസാരിച്ചു.