പാറശാല: പഴയ ഉച്ചക്കട ലക്ഷ്മി സെൻട്രൽ സ്കൂളിൽ സ്കൂൾ മാനേജ്മെന്റും പി.ടി.എയും സംയുക്തമായി സംഘടിപ്പിച്ച ഫുഡ് അവേർനെസ് ഫീസ്റ്റ വിവാന്റ ജനറൽ മാനേജർ എസ്.എസ്.റാണ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ ചെയർപേഴ്സൺ ആര്യയുടെ അദ്ധ്യഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ജെ.ശിവരാജൻ സ്വാഗതം പറഞ്ഞു.വിവാന്റ എക്സിക്യുട്ടീവ് ഷെഫ് അനുരാഗ്.ജി.നയർ,രഞ്ജിത്,എസ്.ശശിധരൻ,മുജീബ് റഹ്മാൻ,ജി.ജയൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത.എസ്.എസ് നന്ദി പറഞ്ഞു. രക്ഷകർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയാറാക്കിയ 150ൽപ്പരം വിഭവങ്ങളുണ്ടായിരുന്നു.