
തിരുവനന്തപുരം: കേരളത്തിലെ ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ ആയി പ്രീതി എബ്രഹാം ചുമതലയേറ്റു. 2003 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ് സർവീസ് ഉദ്യോഗസ്ഥയാണ്. പൂനെയിലെ ഡിഫൻസ് സർവീസിലും ഗുജറാത്തിലും ഓഡിറ്റ് അക്കൗണ്ടന്റ് ജനറലായിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിയാണ്.