hi

വെഞ്ഞാറമൂട്:പുല്ലമ്പാറ മേലെ കുറ്റിമൂട് മണിമന്ദിരത്തിൽ കുറ്റിമൂട് വിജയൻ(75)നിര്യാതനായി. 13 വർഷക്കാലം പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവുമനുഭവിച്ചു. ഭാര്യ: ജോളി. മക്കൾ: അനു.വി.ജെ. വിശാൽ.വി.ജെ. മരുമക്കൾ: സുൽഫിക്കർ, വൈഷ്ണവി.