hi

പാങ്ങോട്: ശിശുദിനത്തോടനുബന്ധിച്ച് പാങ്ങോട് കെ.വി.യു.പി.എസിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരാകും. സ്കൂൾ പ്രഥമാദ്ധ്യാപകൻ,പ്യൂൺ, കായികാദ്ധ്യാപകൻ,സംഗീതാദ്ധ്യാപകൻ എന്നിവരായി വിദ്യാർത്ഥികൾ മാറും. ബുധനാഴ്ച പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രഥമാദ്ധ്യാപകൻ സ്കൂൾ ഹെഡ്മാസ്റ്ററിൽ നിന്നും അറ്റൻഡൻസ് രജിസ്റ്ററും സ്കൂളിന്റെ താക്കോലും ഏറ്റുവാങ്ങി. തുടർന്ന് കുട്ടി പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ എസ്.ആർ.ജി മീറ്റിംഗ് നടത്തി ശിശുദിന പരിപാടികൾ ആസൂത്രണം ചെയ്തു. ഇന്ന് കുട്ടി പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്യും. കുട്ടികളിൽ ദിനാചരണബോധം വളർത്താനും നേതൃത്വ പാടവം വർദ്ധിപ്പിക്കാനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് സ്കൂൾ പ്രഥമാദ്ധ്യാപകൻ അനീഷ് എം.വി അറിയിച്ചു.