പാറശാല: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സരസ്വതി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ന്14 ന് രാവിലെ 8.50ന് പാറശാലയിൽ (കുറുങ്കുട്ടി മുതൽ പാറശാല ഗവ.ആശുപത്രി ജംഗ്‌ഷൻ വരെ) മധുരച്ചങ്ങല നടക്കും. പഞ്ചാര വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം രാവിലെ 9ന് ശാസ്തമംഗലത്ത് വി.കെ.പ്രശാന്ത് എം.എൽ.എയും, മാർത്താണ്ഡം കുഴിത്തുറയിൽ കുഴിത്തുറ മുൻസിപ്പൽ ചെയർമാൻ പി.ആസൈ തമ്പിയും, പാറശാല സരസ്വതി ആശുപത്രിക്ക് മുന്നിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയും നിർവഹിക്കും. പൊതുസമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്‌ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സരസ്വതി ആശുപത്രിയുടെ ചീഫ് സർജനും ഡയബറ്റിക് ഫുട്ട് സൊസെറ്റിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഡോ. അജയ്യ കുമാർ സ്വാഗതം ആശംസിക്കും. എ.മര്യേന്ദ്രൻ ആശാൻ സരസ്വതിഅമ്മ ടീച്ചർ അനുസ്‌മരണം നടത്തും. സരസ്വതി സൗജന്യ ഇൻസുലിൻ ബാങ്കിന്റെ രണ്ടാം വാർഷികം കെ.ആൻസലൻ എം.എൽ.എയും മാറനല്ലൂർ, കൊറ്റമ്പള്ളി വാർഡിനെ റോട്ടറി പ്രമേഹ നിയന്ത്രണ ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഐ.ബി.സതീഷ് എം.എൽ.എയും, പത്ത് വർഷം പൂർത്തിയാക്കിയ സരസ്വതി കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് എം.വിൻസെന്റ് എം.എൽ.എയും, റോട്ടറി പ്രമേഹ നിയന്ത്രണ ഗ്രാമം 2025 പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം താരകൈ കത്ത്ബെർട്ട് എം.എൽ.എയും നിർവഹിക്കും. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ.രവീന്ദ്രൻ റോട്ടറി പ്രമേഹ നിയന്ത്രണ ഗ്രാമം 2025 പദ്ധതിയുടെ കരട് രൂപരേഖ ഏറ്റുവാങ്ങും. പ്രശസ്ത കവി വി.മധുസൂദനൻ നായർ മുഖ്യാതിഥിയാകും. പ്രമേഹ വിദ്യാഭ്യാസ പരിപാടിയുടെ മൂന്നാം ഘട്ടം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സരസ്വതി കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ പ്രൊഫ.സി.വി.കവിത, സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻസ് ലെയ്സൺ ഓഫീസർ അയിര ശശി എന്നിവർ പങ്കെടുക്കും.