36

ഉദിയൻകുളങ്ങര: രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്കരികിൽ വേസ്റ്റ് കുപ്പി ബോക്സ് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. പാറശാല ഗാന്ധി പാർക്കിനു സമീപത്താണ് പാറശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേസ്റ്റ് കുപ്പി ബോക്സ് സ്ഥാപിച്ചത്. ഇത് രാഷ്ട്രപിതാവിനോടുള്ള അവഹേളനയാണെന്ന് ആക്ഷേപവുമായി പ്രതിപക്ഷ പാർട്ടികളും ഗാന്ധി പ്രേമികളും രംഗത്തെത്തി. ഗാന്ധി പാർക്കിന് സമീപത്ത് ഉള്ള ബോക്സ് ഉടൻ മാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ പറഞ്ഞു.