പാറശാല: ക്ഷീരവികസന വകുപ്പ് പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആറയൂർ കിഴക്കും പടിഞ്ഞാറും ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ഇന്ന് രാവിലെ 10.30ന് ക്ഷീരകർഷക സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. പൊറ്റയിൽകട ഫാ.ആന്റണി മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനാകും. എം.പിമാരായ ഡോ.ശശി തരൂർ, അഡ്വ.എ.എ.റഹിം, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, എം.വിൻസെന്റ്,ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ടി.ആർ.സി.എം.പി.യു ചെയർപേഴ്‌സൺ മണിവിശ്വനാഥ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.രാവിലെ കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ എന്നിവയും നടക്കും.