തിരുവനന്തപുരം : സ്വാതി തിരുനാളിന്റെ കുളിർമതി വദനെ... എന്ന പദത്തിന്റെ ആധുനിക രീതിയിലുള്ള അവതരണത്തിന്

തൈക്കാട് ഗണേശത്തിലെ സദസ് നൽകിയത് നിറകയ്യടി. നൃത്തത്തോടും സംഗീതത്തോടും ഇന്നും തനിക്ക് അടങ്ങാത്ത ഭ്രമമാണെന്ന് പ്രകാശന കർമ്മം നിർവഹിച്ച തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിബായി പറഞ്ഞു. ചുരുങ്ങിയ കാലം മാത്രം ജീവിച്ചിരുന്നപ്പോഴും രാജഭരണത്തിന്റെ തിരക്കുകൾക്കിടയിൽ സ്വാതി തിരുനാൾ മഹാരാജാവ് സംഗീതത്തിന് സമയം കണ്ടെത്തി. അന്ന് അദ്ദേഹത്തിന് ശിഷ്യഗണങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് ജയചന്ദ്രൻ ഉൾപ്പെടെയുള്ളവർ ആണ് അദ്ദേഹത്തിന്റെ ശിഷ്യർ. ജയചന്ദ്രന്റെ അമ്മ സുകുമാരി എല്ലാ കാര്യങ്ങളിലും വളരെ ഉത്സാഹമുള്ള ഒരാളായിരുന്നു. സുകുമാരിയുടെ മറ്റേതെങ്കിലും നല്ല ചിത്രം ഗണേശത്തിലെ വേദിയിൽ പ്രദർശിപ്പിക്കാമായിരുന്നുവെന്ന് പൂയം തിരുനാൾ പറഞ്ഞപ്പോൾ അതിന് 'താൻ ഇവിടെ ഉണ്ടല്ലോ" എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി. സുകുമാരിക്ക് അതിന് ജയചന്ദ്രനെ പോലെ താടി ഇല്ലായിരുന്നല്ലോ എന്ന് ഗൗരി പാർവതി ബായി മറുപടി നൽകിയപ്പോൾ സദസ് പൊട്ടിച്ചിരിച്ചു. സ്വാതി തിരുനാളിന്റെ മറ്റ് സംഗീത കൃതികളും പുതിയ രീതിയിൽ അവതരിപ്പിക്കും.