മലയിൻകീഴ് :മൂക്കുന്നിമല ഫയറിംഗ് പരിശീലനകേന്ദ്രത്തിൽ നിന്ന് വിളവൂർക്കൽ പഞ്ചായത്തിലെ ജനവാസമേഖലകളിലേക്ക് വെടിയുണ്ടകൾ ലക്ഷ്യംതെറ്റി പതിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ മനുഷ്യാവകാശകമ്മീഷന് പരാതി നൽകി.സുരക്ഷാ സംവിധാനം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മൂക്കുന്നി മലയിൽ ഇനി ഫയറിംഗ് പരിശീലനം പുനരാരംഭിക്കാവൂവെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.