
തിരുവനന്തപുരം : ഗവൺമെന്റ് നഴ്സിംഗ് കോളേജ് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ (എസ്.എൻ.എ) ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയുടെയും ഗവൺമെന്റ് ഡെന്റൽ കോളേജിന്റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.വിദ്യാർത്ഥികൾ,അദ്ധ്യാപകർ,അനദ്ധ്യാപകർ ഉൾപ്പടെ 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അനിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് നൽകി.