
മുടപുരം : മുടപുരം സപ്ലൈക്കോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ആദ്യ വില്പന നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ബ്‌ളോക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുലഭ.എസ്,ടി.സുനിൽ,വിനിത.എസ്, സൈജ നാസർ,ആശ,പ്രസന്ന,അനീഷ്. ജി.ജി,എൻ.രഘു,പി. പവനചന്ദ്രൻ,ആർ.മനോൻമണി,മനോജ്.ബി.ഇടമന,ഡി.റ്റൈറ്റസ്,ജി.വേണുഗോപാലൻനായർ,നിസാം മുടപുരം,സപ്ലേകോ മേഖല മാനേജർ സജാദ്.എ എന്നിവർ സംസാരിച്ചു.