
നെയ്യാറ്റിൻകര : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു. മാരായമുട്ടം ജംഗ്ഷനിൽ നടന്ന അനുസ്മര പ്രഭാഷണം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു. തത്തിയൂർ വാർഡ് മെമ്പർ കാക്കണം മധു മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൊല്ലയിൽ ശ്യംലാൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ തത്തിയൂർ സുഗതൻ, ശ്രീരാഗം ശ്രീകുമാർ, മണ്ഡലം ഭാരവാഹികളായ കാക്കണം ബിജുലാൽ, ജീബു കാക്കണം, സദൻ അരുവിപുറം, രാജിവ് വടകര,തുളസീധരൻ ആശാരി, വടകര ക്ലമെന്റ്, കേട്ടയ്ക്കൽ വിനോദ്, മലക്കുളങ്ങര തങ്കരാജ്, നിഷാദ്, രമണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ കാക്കണം രാജേഷ്, മണലുവിള സുജിത്ത്, രതിഷ് തുടങ്ങിയവർ സംസാരിച്ചു. മാരായമുട്ടം ജംഗ്ഷനിൽ ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
പെരുമ്പഴുതൂർ നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന പെരുമ്പഴുതൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ശിശുദിന ആഘോഷം സ്‌കൂൾ മാനേജർ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ശിശുദിനറാലിയും നടന്നു. യൂണിയൻ സെക്രട്ടറി പി.എം.പ്രകാശ്കുമാർ, പ്രിൻസിപ്പൽ അംബികവിജയൻ പി.ടി.എ പ്രസിഡന്റ് പ്രവീൺ എന്നിവർ സംബന്ധിച്ചു.
കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി മെമ്പർ നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഹമ്മദ്ഖാന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സരേഷ്, നിനോഅലക്സ്, ബ്ലോക്ക് പ്രസിഡന്റ് എം.സി.സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.