
നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിൽ 17 വാർഡുകളിലുള്ള പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും കൊണ്ടു കൊടുക്കുന്നതിനും പദ്ധതി വിഹിതത്തിൽ നിന്ന് 5 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ താക്കോൽ നൽകി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാമണി, വികസനകാര്യ കമ്മിറ്റി ചെയർമാൻ ഷിജു, ജനപ്രതിനിധികളായ നിർമ്മലകുമാരി, എസ്.രമ, ബി.ടി.ബീന, എസ്.അജിത, പ്രേംരാജ്, അനികുട്ടൻ, ശ്രീകല, പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.