പാലോട്: ഗ്രാമീണ മേഖലയിൽ അയ്യപ്പഭക്തരെ വരവേൽക്കാൻ ക്ഷേത്രങ്ങളൊരുങ്ങി.കെട്ടുനിറയ്
നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് ഉത്സവത്തിന് ക്ഷേത്ര മേൽശാന്തി ചേന്നമന പ്രശാന്ത് നേതൃത്വം നൽകുമെന്ന് ശാഖാ ഭാരവാഹികളായ പ്രസിഡന്റ് ബി.എസ്.രമേശനും,സെക്രട്ടറി രാജീവൻ പാലുവള്ളിയും അറിയിച്ചു.
നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ദീപാരാധനയും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.കരിമ്പിൻകാല കാരിവാൻകുന്ന് വേട്ടക്കൊരുമകൻ അയ്യപ്പക്ഷേത്രം,വെമ്പിൽ മണലയം ശിവക്ഷേത്രം,ചെറ്റച്ചൽ മേലാംകോട് ദേവീക്ഷേത്രം,പുലിയൂർ ശിവക്ഷേത്രം, പേരയം നീലിമല ഭഗവതി ക്ഷേത്രം,സത്രക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പച്ച ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം,പാലോട് ഉമാമഹേശ്വര ക്ഷേത്രം, ഓട്ടുപാലം മാടൻ തമ്പുരാൻ ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം,താന്നിമൂട് മഹാദേവ ക്ഷേത്രം, വാഴപ്പാറ ശ്രീ മഹാഗണപതി ക്ഷേത്രം, കുന്നിൽ മേലാംകോട് ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പ് ഒരുക്കങ്ങൾ പൂർത്തിയായി.