
കമൽഹാസന്റെയും സരികയുടെയും മകളായതിൽ താൻ അഭിമാനിക്കുന്നുണ്ടെങ്കിലും ചെറുപ്പത്തിൽ തന്നെ അത് അലോസരപ്പെടുത്തിയെന്ന് നടിയും ഗായികയുമായ ശ്രുതിഹാസൻ.
ആളുകൾ എന്നോട് നിരന്തരം അദ്ദേഹത്തെക്കുറിച്ച് ചോദിക്കും. അത് എല്ലാസമയത്തും ചോദിക്കും. ഞാൻ ശ്രുതി ആണ്. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റി വേണം. ആളുകൾ എന്നെ ചൂണ്ടിക്കാണിച്ച് പറയും ഏയ് അത് കമലിന്റെ മകളാണ്. ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അല്ല എന്റെ അച്ഛൻ ഡോക്‌ടർ രാമചന്ദ്രനാണ്. അത് ഞങ്ങളുടെ ദന്തഡോക്ടറുടെ പേരായിരുന്നു. ആൻഡ് ഐ ആം പൂജ രാമചന്ദ്രൻ എന്ന് ഞാൻ പറയുമായിരുന്നു. അത് എനിക്ക് വേണ്ടി ഞാനുണ്ടാക്കിയ പേരാണ്.
എന്റെ അച്ഛൻ ഒരു നടനോ പ്രശസ്തനായ വ്യക്തിയോ മാത്രമല്ല, ഞാൻ കണ്ടുമുട്ടിയ എല്ലാവരിൽ നിന്ന് വ്യത്യസ്തനാണെന്ന് കുട്ടിക്കാലംമുതൽ എനിക്കറിയാമായിരുന്നു. ശാഠ്യക്കാരായ രണ്ടുപേരാണ് എന്നെ വളർത്തിയത്. അത് എന്നെയും എന്റെ സഹോദരിയെയും സ്വാധീനിച്ചിട്ടുണ്ട്. അവർ വേർപിരിഞ്ഞപ്പോൾ ഞാൻ ബോംബയിലേക്ക് മാറി. ചെന്നൈയിലെ ജീവിതം ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല.
ഇവിടെയാകെ അപ്പയുടെ പോസ്റ്ററുകളാകുമ്പോൾ അദ്ദേഹത്തിന്റെ പ്രശസ്തിയിൽ നിന്ന് വേർപ്പെടുത്തുക പ്രയാസമാണ്. ഇന്ന് കമൽഹാസൻ ഇല്ലാത്ത ശ്രുതിയെ സങ്കല്പിക്കാൻപോലും ഞാൻ ആഗ്രഹിക്കുന്നില്ല. ശ്രുതി ഹാസന്റെ വാക്കുകൾ.