
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗവ. യു.പി.എസിൽ ശിശുദിനത്തിൽ നന്മവിളയിക്കാം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ റാംപ് ആൻഡ് റയിലിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്. സാബു സ്വാഗതം പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി.ശോഭകുമാർ,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.അസീന ബീവി, നെല്ലനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഉഷാകുമാരി,നെല്ലനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ്.സജീന,എസ്.എം.സി ചെയർമാൻ എസ്.ഷിഹാസ്,പി.ടി.എ പ്രസിഡന്റ് ജി.അനീഷ്,സ്റ്റാഫ് സെക്രട്ടറി എസ്. എസ്.ഗായത്രിനായർ,എസ്.ആർ.ജി കൺവീനർ എൽ.അനു ചന്ദ്രൻ ക്ലബ് പ്രതിനിധികളായ ബി.കെ.സെന്‍, എസ്. സൗമ്യ, ടി.ബിന്ദു, അശ്വനി എം.ലാൽ, എസ്.എൻ.ആലിയ എന്നിവർ പങ്കെടുത്തു.