sruthitharangam

തിരുവനന്തപുരം : കുട്ടികളിലെ കേൾവിശക്തി വീണ്ടെടുക്കാൻ കോക്ലിയാർ ഇംപ്ലാന്റേഷൻ ഉൾപ്പെടെ സൗജന്യമായി നടത്തുന്ന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിൽ കൈകോർത്ത് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിക്കും അനുബന്ധ സേവനമായ പ്രോസസറിന്റെ അപ്‌ഗ്രേഡ് പ്രവർത്തനത്തിനുമായി രണ്ട് വർഷ കാലയളവിലേക്ക് പാക്കേജ് തുകയുടെ 50 ശതമാനം ധനസഹായം നൽകും. ഇതിനായി 13 കോടി രൂപ ഫൗണ്ടേഷൻ പദ്ധതിക്കായി നൽകും.

ഇതുസംബന്ധിച്ച ധാരണാപത്രം മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും അധികൃതരും ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധികളും ഒപ്പു വച്ചു.