maliaka

നവംബർ ചാലഞ്ച് ഫോളോ ചെയ്യുകയാണെന്ന് ബോളിവുഡ് താരം മലൈക അറോറ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നവംബർ മാസം പിന്തുടരുന്ന 9 കാര്യങ്ങളെക്കുറിച്ച് മലൈക പറയുന്നത്.

മദ്യം കഴിക്കില്ല. എട്ട് മണിക്കൂർ ഉറങ്ങും. ഒരു മെന്ററെ കണ്ടെത്തും. എല്ലാദിവസവും വ്യായാമം ചെയ്യും. ദിവസവും 10000 സ്റ്റെപ് നടക്കും. പ്രോസസിഡ് ഭക്ഷണങ്ങൾ കഴിക്കില്ല. എട്ട് മണിക്കുശേഷം ഭക്ഷണം കഴിക്കില്ല. രാവിലെ പത്തുമണിയാകുംവരെ ഫാസ്റ്റ് ചെയ്യും. ടോക്മസിക് മനുഷ്യരെ ഒഴിവാക്കും എന്നിവയാണ് മലൈകയുടെ നവംബർ ചാലഞ്ച്. അതേസമയം അവസാനത്തെ പോയിന്റ് എക്സ് ബോയ് ഫ്രണ്ട് അർജുൻ കപൂറിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെയാണ് മലൈകയും ബോയ് ഫ്രണ്ട് അർജുൻ കപൂറും വേർപിരിഞ്ഞത്. വേർപിരിഞ്ഞ വിവരം അർജുൻ കപൂർ തന്നെയാണ് വെളിപ്പെടുത്തിയത്. പ്രായം 51 ആയെങ്കിലും ഇന്നും ബോളിവുഡിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക അറോറ. യോഗയും വ്യായാമവും കൃത്യമായ ഡയറ്റുമെല്ലാം മലൈക പിന്തുടരുന്നുണ്ട്. ജിമ്മിൽനിന്നു വരെ മലൈകയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.