baroz

മോഹൻലാൽ സംവിധായകനാകുന്ന മെഗാ ബഡ്ജറ്റ് ത്രീഡി ചിത്രം ബറോസിന്റെ ട്രെയിലർ തിയേറ്ററുകളിലെത്തി. കങ്കുവ സിനിമയുടെ ഇടവേളയ്ക്കിടെയാണ് ബറോസിന്റെ ത്രീഡി ട്രെയിലർ പ്രദർശിപ്പിച്ചത്. അതിഗംഭീര പ്രതികരണമാണ് ‌‌‌‌‌‌ട്രെയലറിന് ലഭിച്ചത്. ഡിസം. 25ന് ക്രിസ്‌മസ് റിലീസായി ബറോസ് തിയേറ്ററിൽ എത്തും. ട്രെയിലറിൽ റിലീസ് തീയതി വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം സന്തോഷ് ശിവൻ. മാർക് കിലിയനാണ് പശ്ചാത്തലസംഗീതം.