sivakarthikeyan

അമരൻ സിനിമയിലെ പട്ടാളവേഷത്തിൽ വീട്ടിലെത്തി ഭാര്യ ആരതിക്ക് പിറന്നാൾ സർപ്രൈസ് നൽകുന്ന ശിവകാർത്തികേയന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആർതിക്ക് പിറന്നാൾ ആശംസ നേർന്നാണ് ശിവകാർത്തികേയൻ വീഡിയോ പങ്കുവച്ചത്. നിരവധിപേരാണ് ഇൗ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ശിവകാർത്തികേയനെ കാണുമ്പോൾ ആരതിയുടെ ഞെട്ടി നോട്ടവും തുടർന്നുള്ള പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം അമരൻ ബോക്സ് ഒാഫീസിൽ 250 കോടി കടന്ന് മുന്നേറുകയാണ്. തമിഴ്നാട്ടിൽ നിന്നുമാത്രം സിനിമ നൂറുകോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഇൗവർഷം തമിഴ്നാട്ടിൽനിന്ന് ഏറ്റവുമധികം പണം നേടുന്ന സിനിമകളിൽ രണ്ടാംസ്ഥാനത്ത് എത്തി. രജനികാന്തിന്റെ വേട്ടയന്റെ കളക്ഷൻ അമരൻ മറികടന്നു. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്നാട് ബോക്സ് ഒാഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ.