തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുമ്പ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിലുള്ളതുമായ അമ്പൂരി, വാഴിച്ചൽ,​കള്ളിക്കാട്,ഒറ്റശേഖരമംഗലം,കീഴാറ്റൂർ,കുളത്തുമ്മൽ,മാറനല്ലൂർ,മലയിൻകീഴ്,വിളവൂർക്കൽ,വിളപ്പിൽ എന്നീ വില്ലേജുകളിലുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.